ഈ ബ്ലോഗ് ബ്ലോഗ് എന്ന വാക്ക് കേട്ടപ്പോ മുതല്‍ മനസ്സിലുള്ള ഒരഗ്രഹമാര്നു സ്വന്തായിട്ട് ഒരു ബ്ലോഗ് തോടങ്ങണമെന്നു....രണ്ടായിരത്തി എഴില്‍ അതിനു ശില സ്ഥാപനം നടത്തുകേം ചെയ്തു .....പക്ഷെ എന്ത് പറയാനാ .....ഒന്നും പറയാനില്ലാന്ജോണ്ട് ഇത്രേം കാലം ഇതിങ്ങനെ അനാഥമായി കെടന്നു ..ഇപ്പൊ തോന്നണു എന്തേലുമൊക്കെ പറഞ്ഞാലെന്താന്നു .....ഇപ്പൊ എല്ലാര്‍കും താല്പര്യമോള്ള വിഷയം വേണ്ടേ പറയാന്‍ ...അല്ലെ പിന്നെ കേക്കാന്‍ ആളുണ്ടാകുമോ;) ഇത് മൊബൈല്‍ യുഗമല്ലേ .....അപ്പൊ പിന്നെ മൊബൈലുകളെ കുറിച്ചാവാം കത്തി എന്ന് തീരുമാനിച്ചു ....എന്റെ ഈ വിഷയത്തിലുള്ള പരിമിതമായ അറിവ് [കണ്ടും കേട്ടും വായിച്ചും കോപ്പി അടിച്ചും ] ഞാന്‍ പങ്കു വെക്കാം .....നിങ്ങല്‍കരിയാവുന്ന്തു നിങ്ങളും വെക്ക്....ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ ഇതൊക്കെ ബ്ലോഗ്ഗില്‍ സാധാരണയല്ലേ...അതോണ്ട് അറിയാവുന്നവര്‍ അറിയാതോര്ക് അറിയിച്ചു കൊടുക്കണം അറിയുന്ന അറിവ് :):):) ഈ വിഷയത്തില്‍ താല്പര്യമുള്ള ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് നമുക്ക് തൊടങ്ങാം നമ്മുടെ ഈ ബ്ലോഗ് ......മലയാളം മൊബൈല്‍ ബ്ലോഗ് : )
# അവിചാരിതമായി തോന്നിയത് ആണേലും അടിസ്ഥാന പരമായ കാര്യങ്ങളിലേക്ക് കടക്കാതെ സമകാലീന പ്രാഥാന്യം ഒള്ള ഒരു കാര്യം പറയാം ആദ്യം ....
#കുറെ പേര് എന്നോട് ചോദിച്ചിട്ടുണ്ട് എങ്ങനാ ഈ മലയാളം മൊബൈലില്‍ കാണുന്നെ/എഴുതുന്നെ എന്നൊക്കെ ......അതിനുള്ള ഉത്തരം ഇതാ ....
#കുറെ പേര് എന്നോട് ചോദിച്ചിട്ടുണ്ട് എങ്ങനാ ഈ മലയാളം മൊബൈലില്‍ കാണുന്നെ/എഴുതുന്നെ എന്നൊക്കെ ......അതിനുള്ള ഉത്തരം ഇതാ ....
# കുടുതല്‍ പേരും ഇപ്പൊ നോക്കിയ ഫോണുകള്‍ ഉപയോഗിക്കുന്നത് കൊണ്ടും കുടുതല്‍ മൊബൈലുകളും സപ്പോര്‍ട്ട് ചെയ്യുന്നത് കൊണ്ടും നമുക്കാദ്യം 'ഓപെറ മിനി ' എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ ഇലുടെ മലയാളം എങ്ങനെ വായിക്കാം എന്ന് നോക്കാം ..
# ആദ്യം തന്നെ 'ഓപെറ മിനി ' എന്ന ബ്രൌസര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.ഇതിനായി മൊബൈലിലെ ബ്രൌസറില്‍ 'എം .ഓപെറ .കോം ' എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക ....ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിസ്റ്റില്‍ നിന്നും 'ഓപെറ മിനി ' ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുക [മെമൊറി കാര്‍ഡ് ഉണ്ടെങ്കില്‍ അതിലേക്കു ചെയ്യുന്നതാണ് കുടുതല്‍ ഉചിതം].
# ആദ്യം തന്നെ 'ഓപെറ മിനി ' എന്ന ബ്രൌസര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.ഇതിനായി മൊബൈലിലെ ബ്രൌസറില്‍ 'എം .ഓപെറ .കോം ' എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക ....ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിസ്റ്റില്‍ നിന്നും 'ഓപെറ മിനി ' ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുക [മെമൊറി കാര്‍ഡ് ഉണ്ടെങ്കില്‍ അതിലേക്കു ചെയ്യുന്നതാണ് കുടുതല്‍ ഉചിതം].
#
'ഓപെറ മിനി 'ഓപണ്‍ ചെയ്യുക. അഡ്രസ് ബാറില്‍ 'config:' എന്നു ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക .[ ഗോ എന്ന ഓപ്ഷന്‍ ആയിരിക്കും മിക്ക മൊബൈലിലും]
[ഇപ്പൊ എറര്‍ എന്ന് കാണിക്കുന്നു എങ്കില്‍ കോണ്ഫിഗ് നു പകരം 'എബൌട്ട് :കോണ്ഫിഗ്' എന്നോ 'ഓപെറ:കോണ്ഫിഗ് ' എന്നോ ടൈപ്പ് ചെയ്തു എന്റര്‍ ചെയ്ത മതി]
# ഇപ്പോള്‍ POWER USER SETTINGS എന്നൊരു പേജ് കിട്ടും. അത് താഴേയ്ക്ക്
സ്ക്രോള്‍ ചെയ്യുക.
# Use bitmap fonts for complex scripts എന്ന സെറ്റിങ്ങില്‍ എത്തുക. അവിടെ No എന്നു
കാണുന്നത് Yes ആക്കുക. Save ചെയ്യുക.
#ഇനി മൊബൈലില്‍ മലയാളം സൈറ്റുകള്‍ ഓപറയില്‍ തുറന്ന് വായിയ്ക്കൂ.......
മലയാളം എഴുതാന്‍:
# അത്ര അത്യാവശ്യമാണെങ്കിലോ അല്ലെങ്കില്‍ മിനക്കെടാന്‍ സമയമുണ്ടെങ്കിലോ മാത്രം ശ്രമിയ്ക്കുക. ഇത് ഓണ്‍ലൈനില്‍ മാത്രമേ സാധ്യമാകൂ.
സമ്മതമെങ്കില്‍ നിങ്ങളുടെ മൊബൈലില്‍ ടെക്സ്റ്റുകളുടെ CUT / COPY / PASTE ഓപഷ്നുകള്‍ എങ്ങനെയാണ് ചെയ്യുന്നതെന്ന് കണ്ടുപിടിയ്ക്കുക.
ഇപ്പോഴുള്ള ഇപ്പോഴുള്ള മിക്ക മോബിലുകളിലും വലിയ വിഷമമില്ലാതെ അതു ചെയ്യാം. നിങ്ങളുടെ മൊബൈലിന്റേത് കണ്ടെത്തിയാല്‍ ഇനി “എഴുത്തി“ലേയ്ക്ക് കടക്കാം.
# നിങ്ങളുടെ OPERA MINI യില്‍ ശ്രദ്ധാപൂര്‍വം http://malayalam.keralamla.com/mobile/index.php ഈ അഡ്രസ് തെറ്റാതെ ടൈപ്പ് ചെയ്ത് സൈറ്റിലേയ്ക്ക് പോകുക. (ഈ പേജ് ബുക്ക്മാര്‍ക്ക് ചെയ്തു വച്ചോളു.)
# ഇപ്പോള്‍ ലഭിയ്ക്കുന്ന പേജില്‍ “Enter Text to be transliterated“ എന്നതിനു താഴെയുള്ള ടെക്‍സ്റ്റ് ബോക്സില്‍ മംഗ്ലീഷ് വാക്ക് ടൈപ്പ് ചെയ്യുക. ലിപി വിന്യാസം “കീമാന്‍“ പോലെ തന്നെ. ഇനി “Submit“ ബട്ടണ്‍ അമര്‍ത്തുക.
# അല്പസമയത്തിനകം ടെക്സ്റ്റ് ബോക്സിനു മുകളിലായി നിങ്ങള്‍ ടൈപ്പ് ചെയ്ത ടെക്സ്റ്റ് മലയാളത്തില്‍ കാണപ്പെടും.
# ടെക്സ്റ്റ് ബോക്സിനു താഴെയായി “Get Text“ എന്നു കാണുന്ന ബട്ടണ്‍ അമര്‍ത്തുക. അല്പസമയത്തിനം ആ ബോക്സില്‍ മലയാളം ടെക്സ്റ്റ് കാണപ്പെടും, എന്നാല്‍ ഏതാനും ചതുരകട്ടകളായിട്ടാണെന്നു മാത്രം. സാരമില്ല.
# ഇനി സെലെക്ട് ചെയ്ത് നിങ്ങളുടെ മൊബൈലിന്റെ CUT / COPY ഓപ്ഷന്‍ ഉപയോഗിച്ച് കട്ടോ കോപ്പിയോ ചെയ്യുക.
# ഓപറയിലെ മറ്റൊരു വിന്‍ഡോയില്‍ മലയാളം എഴുതേണ്ട സൈറ്റ് തുറക്കുക. അവിടെ ആവശ്യമായിടത്ത് പേസ്റ്റ് ചെയ്യുക.
# ശ്രദ്ധിയ്ക്കുക, ഓരോ വാക്കായിട്ടുമാത്രമേ ട്രാന്‍സ്‌ലിറ്റെറേഷന്‍ സാധിയ്ക്കൂ. ആയതിനാല്‍ മലയാളം എഴുതേണ്ട സൈറ്റും ട്രാന്‍സ്‌ലിറ്റെറേഷന്‍ സൈറ്റും തുറന്നു വയ്ക്കുക. ഓരോ പ്രാവശ്യവും മാറി മാറി ടോഗിള്‍ ചെയ്യുക. QWERTY കീപാഡോ ടച്ച് സ്ക്രീനോ ഉള്ള മൊബൈലുകളില്‍ ടൈപ്പിങ്ങ് അത്ര വിഷമകരമായിരിയ്ക്കില്ല. അല്ലാത്തവയില്‍ ഈ പരിപാടി അത്ര സുഖകരമാണെന്ന് തോന്നുന്നില്ല. എന്തായാലും ശ്രമിച്ചു നോക്കൂ.:):):)



No comments:
Post a Comment